നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ചർച്ചയിലെ തീരുമാനങ്ങൾ പ്രാവർത്തികമായില്ലെങ്കിൽ ഈ മാസം 21മുതൽ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു.