Peruvayal News

Peruvayal News

രാജ്യത്തെ വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തില്‍ കണ്ണികളാവുക : നജീബ് കാന്തപുരം


രാജ്യത്തെ വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തില്‍ കണ്ണികളാവുക : നജീബ് കാന്തപുരം

മാവൂര്‍ : ഇന്ത്യാ രാജ്യം ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ ഭരിക്കുമ്പോള്‍ മഹിതമായ നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യം വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തില്‍ കണ്ണികളാവണമെന്നും, വിജയം വരിച്ചതിന് ശേഷമേ നമ്മള്‍ പിന്‍മാറുകയുള്ളൂ എന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച വീട്ടുമുറ്റം കാമ്പയിന്‍ കുന്ദമംഗലം നിയോജക മണ്ഡലം തല ഉദ്ഘാടനം മാവൂര്‍ പഞ്ചായത്തിലെ കുറ്റിക്കടവില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ധേഹം. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് രാജ്യത്ത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും എന്‍ പി ആര്‍ നടപ്പിലാക്കാന്‍ അനുവദിക്കുകയില്ല എന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. മഹല്ല് കമ്മറ്റികളില്‍ തീവ്രവാദ സംഘടന പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് പറയുന്ന മുഖ്യ മന്ത്രി ഏത് മഹല്ല് കമ്മറ്റിയിലാണ് അത്തരം പ്രവര്‍ത്തകര്‍ ഉള്ളത് എന്നും ഏത് മഹല്ല് കമ്മറ്റി നടത്തിയ പ്രക്ഷോഭത്തിലാണ് അക്രമം ഉണ്ടായത് എന്നും വ്യക്തമാക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് മാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മുര്‍ത്താസ് കുറ്റിക്കടവ് അദ്ധ്യക്ഷനായിരുന്നു. കെ എം എ റഷീദ്, മങ്ങാട്ട് അബ്ദുറസാഖ്, ഒ എം നൗഷാദ്, കെ ജാഫര്‍ സാദിക്ക്, വി കെ റസാഖ്, കുഞ്ഞിമരക്കാര്‍, ഐ സല്‍മാന്‍, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ്, സിറാജ്, എന്‍ എ അസീസ്, ടി. ടി ഖാദർ, ഹബീബ് കെ, ശരീഫ് സി ടി,ശാക്കിർ പി, ശറഫുന്നീസ പാറയിൽ,സലാം പാറയിൽ, സലാം പി പി, സലാം സി, ശക്കീർ അലി, മുസ്തഫ പി എന്നിവര്‍ സംസാരിച്ചു


Don't Miss
© all rights reserved and made with by pkv24live