Peruvayal News

Peruvayal News

പി കെ അബ്ദുൽന്നാസിർ മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്നു.


പി കെ അബ്ദുൽന്നാസിർ മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്നു.


 1964ൽ പി കെ  അബ്ദുൽ ന്നാസിർ ചെറുവറ്റയിൽ ജനിച്ചു.ചെറുവറ്റ എ എം എൽ പി, ജെഡിറ്റി, എന്നീ വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ നിന്നാണ് എസ് എസ് എൽ സി പാസായത്. അതിനു ശേഷം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും അറബി ഭാഷയിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.കോഴിക്കോട് ഗവ: ട്രെയിനിംഗ് കോളേജിൽ നിന്നാണ് അധ്യാപക പരിശീലനം നേടിയത്. 1990 ൽ ജൂൺ മുതൽ ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ അറബി അധ്യാപകനായി ചേർന്നു.2000-ൽ ഹയർ സെക്കണ്ടറി അറബി അധ്യാപകനായി ഉദ്യോഗകയറ്റം ലഭിച്ചു.തുടർന്ന് 2012-ൽ പ്രിൻസിപ്പാൾ ചുമതല ഏറ്റെടുത്തു.

Don't Miss
© all rights reserved and made with by pkv24live