Peruvayal News

Peruvayal News

ഗുജറാത്ത്,നെല്ലി:വംശഹത്യകളുടെ ചരിത്രവും വർത്തമാനവും'ബഹുജന സംഗമം സംഘടിപ്പിച്ചു


ഗുജറാത്ത്,നെല്ലി:വംശഹത്യകളുടെ ചരിത്രവും വർത്തമാനവും'
ബഹുജന സംഗമം സംഘടിപ്പിച്ചു

കുന്നമംഗലം: 
എസ് ഐ ഓ കോഴിക്കോട് ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  'ഗുജറാത്ത്,നെല്ലി: വംശഹത്യകളുടെ ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. ഫ്രട്ടേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ് ഐ ഒ കുന്നമംഗലം ഏരിയ പ്രസിഡണ്ട് അഫ്സൽ പുല്ലാളൂർ, സെക്രട്ടറി വാരിസ്‌ പെരിങ്ങളം, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റർ, സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ഇൻസാഫ് പതിമംഗലം, ജി ഐ ഒ ഏരിയ ജനറൽ സെക്രട്ടറി ഹിബ ഹസനത്ത്, ഷാഹിൻ നരിക്കുനി തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live