വനിതാഹെൽത്ത് ക്ലബ്ബിലേക്ക് കരാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
കിളിമാനൂർ ബ്ലോക്ക് പരിധിയിൽ നഗരൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തമാരംഭിക്കാരിക്കുന്ന വനിതാഹെൽത്ത് ക്ലബ്ബിലേക്ക് കരാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മോട്ടോറൈസ്ഡ് ട്രെഡ്മിൽ, എലിപ്ടിക്കൽ ക്രോസ്സ് ട്രയിനർ സ്പിൻ ബൈക്ക്, ട്വിസ്റ്റർ - സെറ്റിംങ്ങ് ആൻഡ് സ്റ്റാന്റിംങ്ങ്, എയിറോബിക്ക് സ്റ്റെപ്പർ തുടങ്ങിയ ബോഡി ഫിറ്റ്‌നസ്സ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുളള പ്രാവീണ്യവും പരിശീലനവും ലഭിച്ച 45 വയസ്സിനു താഴെ പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അസ്സൽ രേഖകൾ സഹിതം 14ന് രാവിലെ 11.30ന് കിളിമാനൂർ ബ്ലോക്ക് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കിളിമാനൂർ ബ്ലോക്ക് പരിധിയിലുളളവർക്ക് മുൻഗണന. ക്ലബ്ബ് പ്രവർത്തനസമയം രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുമായിരിക്കും.