കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി.
മാവൂർ.പതിമൂന്നാം വാർഡ് കോൺഗ്രസ്സ് മഹാത്മാ കുടുംബ സംഗമം നടത്തി. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ ഉൽഘാടനം ചെയ്തു.നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പാവണമെങ്കിൽ കോൺഗ്രസ്സുകാരുടെ അവസാന ശ്വാസം നിലക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഗിരീഷ് കമ്പളത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.എസ് രഞ്ജിത്ത് ,കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് ഡിഷാൽ, കെ.എം അപ്പുകുഞ്ഞൻ, മുജീബ് കൊന്നാര, പഞ്ചായത്ത് അംഗങ്ങളായ മൈമൂന കടുക്കാഞ്ചേരി, ജയശ്രീ ദിവ്യപ്രകാശ്, കെ.ടി .അഹമ്മദ് കുട്ടി, ടി.എം അബ്ദുൽ കരീം, റാഷിദ് പാറമ്മൽ എന്നിവർ പ്രസംഗിച്ചു.