പൗരത്വ ബിൽ പ്രതിഷേധത്തെ നയിക്കുന്നത് ഗാന്ധിജിയുടെ ആത്മാവ് : നജീബ് കാന്തപുരം
പെരുവയൽ: രാജ്യത്താകമാനം അലയടിച്ചു കൊണ്ടിരിക്കുന്ന പൗരത്വ ബിൽ ഭേദഗതിക്കെതിയുള്ള പ്രക്ഷോഭത്തെ നയിക്കുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മാവാണെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിലും സംഘ് പരിവാർ ശത്രുപക്ഷത്താണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം പറഞ്ഞു.
എൻ.ആർ.സി, സി എ എ ഹഠാവോ ...ദേശ് ബചാവോ.. എന്ന സമരമുദ്രാവാക്യത്തിൽ പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് വെളളിപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇതൊരു മുസ്ലിം വിഷയം മാത്രമല്ല ഭരണഘടനയെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ആത്മാഭിമാനം കാക്കാൻ പൊതു സമൂഹം തെരുവിലിറങ്ങിയ പോരാട്ടമാണെന്നും അദ്ധേഹം പറഞ്ഞു. പ്രസിഡണ്ട് ടി.എം ശിഹാബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .
ശാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി, സോഷ്യൽ മീഡിയയിൽ തരംഗമായ വിടൽ കെ മൊയ്തു പട്ടാമ്പി , റിയാസ് പുത്തൂർ മഠം , ഫിദ ഫാത്വിമ സമര ഗാനാലാപനം നടത്തി, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ മുസ്ല മൗലവി ,വൈസ് പ്രസിഡണ്ട് എ ടി ബഷീർ, ടി.പി മുഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി, ഒ.എം നൗഷാദ്, കെ ജാഫർ സാദിഖ്, സലീം കുറ്റിക്കാട്ടൂർ ,മുഹമ്മദ് കോയ കായലം സംസാരിച്ചു. പി. പി ജാഫർ മാസ്റ്റർ ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,എൻ.വി കോയ ,മുളയത്ത് മുഹമ്മദ് ഹാജി ,കെ.എം ഷാഫി ,ഉനൈസ് പെരുവയൽ ,അൻസാർ പെരുവയൽ ,സാബിത് പെരുവയൽ ,സംബന്ദിച്ചു. സെക്രട്ടറി ഹാരിസ് വി സ്വാഗതവും റഷീദ് ഒ. നന്ദിയും പറഞ്ഞു .