കുന്നമംഗലം : ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ചോദ്യം ചെയ്യപ്പെടുന്ന പൗരത്വം: വിശ്വാസികളുടെ നിലപാട്" എന്ന വിഷയത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. സാറ നരിക്കുനി അധ്യക്ഷത വഹിച്ചു. ഇ.എൻ. നസീറ, സാറാ സുബൈർ എന്നിവർ സംസാരിച്ചു.