നിർധന കുടുംബത്തിന് വീടൊരുക്കാൻ ബീലൈൻ വിദ്യാർത്ഥികൾ
പെരുവയൽ; വയനാട്ടിലെ നിർധന കുടുംബത്തിന് വീടൊരുക്കാൻ സഹായവുമായി കുറ്റിക്കാട്ടൂർ ബീ ലൈൻപബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. കൽപറ്റയിലെ
വിസെറ്റ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പൊതു സമൂഹത്തിന് മാതൃകയായ ഈ പ്രവർത്തി വിദ്യാർത്ഥികൾ ഏറ്റെടുത്തത്.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ മുൻകൈ എടുത്ത് വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം കൊണ്ടാണ് വീട് പണിയുന്നത്.അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരും ഇതിൽ പങ്കാളികളായി.
സ്കൂളിലെ മാനേജ്മെൻറും വിദ്യാർത്ഥികളും അദ്ധ്യാപക അനദ്ധ്യാപകരും ചേർന്ന് വീടിന്റെ നിർമാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു. കെ.എം.ഒ.പ്രസിഡണ്ട് എ.ടി.ബഷീർ തറക്കല്ലിടൽ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ സമീറാ നിസാർ, കമ്മറ്റി മെമ്പർ ഫസീഹ് അഹമ്മദ്, വിദ്യാർത്ഥികളായ അബ്ദുൽ വാഹിദ്, ഫാറൂഖ് അഹമ്മദ്, മുഹമ്മദ്ശാമിൽ, ദേവിക, വി സെറ്റ് പ്രതിനിധികളായ ജോസഫ്, ജഗദീഷ് എന്നിവരും സംബന്ദിച്ചു.