ലഹരിയെ തൂത്തെറിയൂ
യുവത്വത്തെ രക്ഷിക്കൂ
കുന്നമംഗലം : സംഗമം പലിശ രഹിത അയൽകൂട്ടായ്മ 16 ഉം 29 ചേർന്ന് സംഘടിപ്പിച്ച ലഹരി സുരക്ഷ ബോധവൽകരണ ക്ലാസ്സ് സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ.പി.ഉമർ ഉൽഘാടനം ചെയ്തു. എ.കെ. സുലൈമാൻ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പിൽ നിന്ന് ഷഫീഖ് അലി, അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ശിവദാസന്റെ നേതൃത്വത്തിലുള്ള നാടൻ പാട്ട് സംഘവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുനീർ, അനിൽകുമാർ തുടങ്ങിയവർ വിവിധ വിഷയത്തിൽ ക്ലാസും എടുത്തു. യൂസുഫ് പാറ്റേൺ, ത്വാഹിറ പട്ടോത്ത്, ലത്തീഫ് പടാളിയിൽ, സജ്ന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഷാനവാസ് സ്വാഗതവും ഷരീഫ് നന്ദിയും പറഞ്ഞു