Peruvayal News

Peruvayal News

ഷാഹിൻ ബാഗ് യാത്ര ക്ക് സ്വീകരണം നൽകി.


ഷാഹിൻ ബാഗ് യാത്ര ക്ക് സ്വീകരണം നൽകി.

മടവൂർ : മുസ്ലിം യൂത്ത് ലീഗ് സംസഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്തു വെച്ച് നടത്തുന്ന ഷാഹിൻ ബാഗിലേക്ക്  കിഴക്കോത്ത് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ  കാൽനട യാത്ര ക്ക് മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പടനിലത്ത് വെച്ച് സ്വീകരണം നൽകി. മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലം ഹാരാർപ്പണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു.  
പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, പഞ്ചായത്ത്‌ യു.ഡി.എഫ് കൺവീനർ കാസിം കുന്നത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.അബ്ദുൽ അസീസ് മാസ്റ്റർ, ഡയരക്ടർ പി.കെ.ഹനീഫ, മുജീബ് ആവിലോറ, നൗഷാദ് പന്നൂർ, ജാഥാ നായകരായ കിഴക്കോത്ത് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പാലക്കുന്ന്, ജനറൽ സെക്രട്ടറി വി.കെ.സൈത്, ട്രഷറർ എം.കെ.സി.അബ്ദുറഹിമാൻ, പഞ്ചായത്ത്‌ ഭാരവാഹികൾ ആയ അൻവർ ചക്കാലക്കൽ, ഷാഫി ആരാമ്പ്രം, ഉബൈദ് കൊട്ടക്കാവയൽ, മുഹമ്മദ്‌ ആരാമ്പ്രം, റാഷിദ്‌ പടനിലം തുടങ്ങിയവർ സംസാരിച്ചു. 
ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും    ട്രഷറർ അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ നന്ദി യും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live