സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മിന്നും വിജയവുമായി കായലം യു.എം എ ഡോജോ ,,,
പെരുവയൽ: ആൾ കേരള ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയത്തിളക്കവുമായി കായലത്തെ കരാട്ടെ ക്ലബ്ബിൽ പരിശീലിക്കുന്ന താരങ്ങൾ.
8 സ്വർണ്ണ മെഡലുകളും ,6 സിൽവർ ,6 വെങ്കലമടക്കം ഇരുപതോളം മെഡലുകളുമായി യു.എം.എ യിലെ കുട്ടികൾ നാടിന്റെ അഭിമാനമായി.
ഇന്നലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 26 സ്കൂളുകളിൽ നിന്നായി 500 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.