കാടും മലയും താണ്ടി എന്റെ മുക്കത്തിന്റെ മൂന്നാമത് ഊര് യാത്ര
കക്കാടംപൊയിൽ കക്കാടംപൊയിൽ പന്തീരായിരം കോളനിയിൽ (അമ്പുമല)യിലേക്കായിരുന്നു എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി യുടെ നേതൃത്വത്തിൽ നടന്ന മൂന്നാമത് ഊര് യാത്ര..
മൂന്ന് കിലോമീറ്ററോളം കാടു കടന്നാണ് ഈ ആദിവാസി ഊര് സ്ഥിതി ചെയ്യുന്നത്. എന്റെ മുക്കം സന്നദ്ധസേന മെമ്പര്മാരടക്കം മുപ്പതോളം പ്രവർത്തകരാണ് ഊര് യാത്രയുടെ ഭാഗമായത്.
ഭക്ഷണവും, വസ്ത്രവുമായാണ് സംഘം ഊരിലേക്കെത്തിയത്.
വെണ്ടേക്കും പൊയിൽ ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ:അഗസ്റ്റിൻ മച്ചുകുഴിയിൽ ന്റെ സഹകരണത്തോടെയാണ് എന്റെ മുക്കം ഊര് യാത്ര സംഘടിപ്പിച്ചത്.
എന്റെ മുക്കം പ്രസിഡന്റ് അഷ്‌കർ സർക്കാർ, സെക്രട്ടറി റഹീം വടക്കയിൽ,വൈസ് പ്രസിഡന്റ് എൻ കെ മുഹമ്മദലി, സന്നദ്ധസേന ഡെപ്യൂട്ടി ചീഫ് ഷംസീർ മെട്രോ, എന്റെ മുക്കം ചീഫ് അഡ്മിൻ സലീം പൊയിലിൽ,ബഷീർ ടി, എൻ ശശികുമാർ,ആഷിക് ഒ സി,ഷംസു പുള്ളാവൂർ, മാത്തു കുഞ്ഞോലൻ,
സേന കോർഡിനേറ്റർമാരായിട്ടുള്ളജാബിർ ആനയാംകുന്ന്, അനി കല്ലട,ജലീൽ പെരുമ്പടപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
നേരത്തെ ആനക്കാംപൊയിൽ ഓടച്ചാൽ ആദിവാസി കോളനിയിലും, മുത്തപ്പൻപുഴ ആദിവാസി കോളനിയിലും ഇത്തരം പരിപാടി എന്റെ മുക്കം സംഘടിപ്പിച്ചിരുന്നു.