റോയൽ മാവൂർ ജേതാക്കൾ.
മാവൂർ. മീനങ്ങാടി ഫുട്ബോൾ അക്കാഡമി സഘടിപ്പിച്ച അഖില കേരള ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറിൽ മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ജേതാക്കളയി .ഫൈനലിൽ പി.എഫ്.ടി. സി പന്തീരങ്കാവിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്. റോയൽ മാവൂരിന്റെ അമാൻ മുഹമ്മദ് (മികച്ച കളിക്കാരൻ) മുഹമ്മദ് ഷാനിദ് (ഡിഫന്റർ) മുഹമ്മദ് അദ്നാൻ (ടോപ് സ്കോറർ) എന്നിവരെ തെരെഞ്ഞെടുത്തു. ജനന വർഷം 2009 അടിസ്ഥാനമാക്കി നടത്തിയ ടൂർണ്ണമെന്റിൽ FA മീനങ്ങാടി ,ലീഡേഴ്‌സ് കോഴിക്കോട് ,FC സ്പോട്ടിംഗ് കണ്ണൂർ, അൽ ഇത്തിഹാദ് ബത്തേരി നോവ അരപ്പറ്റ,K.F.T.C കോഴിക്കോട് തുടങ്ങി 24 ടീമുകൾ പങ്കെടുത്തു.