കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ മാലാഖ എന്ന പേരിൽ മാവൂർ ജനമൈത്രി പോലീസ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ മാലാഖ എന്ന പേരിൽ ബോധവൽക്കരണ റാലി മാവൂർ ജനമൈത്രി പോലീസ് St.Xaviour UP School, Peruvayal വെച്ചു സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയുടെ സ്വാഗത പ്രസംഗം നടത്തിയത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെയ്സൻ മാസ്റ്ററും, അധ്യക്ഷത വഹിച്ചത് പെരുവയൽ വാർഡ് മെമ്പർ ശ്രീമതി സുബിത തോട്ടഞ്ചേരിയും ഉദ്ഘാടനം നടത്തിയത് പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വൈ വി ശാന്ത അവർകൾ ആണ്. ബോധവൽക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തത് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ. അശോകൻ സർ ആണ്. തുടർന്ന് ശ്രീ വിനോദ്, പി ടി എ പ്രസിഡന്റ് ആശംസ പ്രസംഗം നടത്തി. ശ്രീ മുഹമ്മദ് അഷ്‌റഫ്, S.I of Police, Mavoor PS, ശ്രീ. രാജേഷ് സി, ശ്രീമതി. വിനീത ജനമൈത്രി ബീറ്റ് ഓഫീസർമാർ, Mavoor PS എന്നിവർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി. പരിപാടിയിൽ 100 കുട്ടികളോളം പങ്കെടുക്കുകയുണ്ടായി.