പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വാർഷികം വർണാഭമായി .
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഈ വർഷത്തെ വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ നടത്തി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു .പി .ടി .എ .പ്രസിഡന്റ് ആർ .വി .ജാഫർ അധ്യക്ഷം വഹിച്ചു .ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ കുമാരി ആതിര മുഖ്യാതിഥി ആയിരുന്നു .
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഷമ ,വാർഡ് മെമ്പർ മണ്ടോത്തിങ്ങൽ ഗോപാലൻ നായർ ,പ്രിൻസിപ്പാൾ പി .അജിത ,ഹെഡ്മാസ്റ്റർ കെ .കെ .മധുകുമാർ ,പി .ടി .എ .വൈസ് പ്രസിഡന്റ് വി .പി .ലെനീഷ് ,എസ് .എം .സി .ചെയർമാൻ ശബരീശൻ ,ആയിഷ ,ഹരിദാസൻ .ഐ .പി ,അഷ്‌റഫ് .വി ,ബൈജു .എം .പി ,മുഹമ്മദ് യൂസുഫ് .എ .കെ എന്നിവർ പ്രസംഗിച്ചു .കൊച്ചു കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചു .