Peruvayal News

Peruvayal News

കോർട്ട് ഓഫീസർ, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (35700-75600), അസിസ്റ്റന്റ് (26500-56700), ഓഫീസ് അറ്റൻഡന്റ് (16500-35700) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ നിയമ ബിരുദധാരികളായിരിക്കണം. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ സഹിതം മേലധികാരി മുഖേന അപേക്ഷകൾ ഫെബ്രുവരി 24ന് മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
Don't Miss
© all rights reserved and made with by pkv24live