സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഇറിഗേഷൻ/പൊതുമരാമത്ത് (റോഡ്/ബിൽഡിംഗ്‌സ്)/തദ്ദേശ സ്വയംഭരണ (എൻജിനീയറിങ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കേരള സർവ്വീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുളള പത്രിക, വകുപ്പു തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖേന അപേക്ഷിക്കണം. അപേക്ഷകൾ 22ന് വൈകിട്ട് അഞ്ചിനു മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ., തിരുവനന്തപുരം, പിൻ-695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2313385, 2314385. വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in.