ജനകീയ തൂക്ക് പാലം: പ്രവർത്തി ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരി കൂടത്തായിക്കടുത്ത് പുറായിലെ പള്ളിക്കണ്ടി യിൽ നിന്ന് മൂലത്ത് മണ്ണിലേക്കുള്ള ( താമരശ്ശേരി പഞ്ചായത്ത്) തൂക്ക്പാലത്തിന്റെ പ്രവര്‍ത്തി ഉദ്‌ഘാടനം ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെടി സക്കീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ മൊയ്തീൻകുഞ്ഞി, കോളി ഇബ്രാഹിം, പിപി കുഞ്ഞമ്മദ്, സിപി ഉണ്ണിമോയി, കെപി മുഹമ്മദ് ഹാജി, മൂലത്ത് മണ്ണിൽ ഹുസൈൻ, സലീം മൂലത്ത് മണ്ണിൽ, സിടി മൊയ്തീൻ, കെപി അഷ്റഫ് ഹാജി, സിടി മൂസ, സത്താർ ടിസി, പിപി ജുബൈർ, പിപി അബ്ദുൽ ഗഫൂർ, അബു തട്ടാഞ്ചേരി, ഉസൈമത്ത് മൂലത്ത് മണ്ണിൽ, സിപി നുഹ്മാൻ, പികെ ഹാഫിഷ് തുടങ്ങിയവർ സംബന്ധിച്ചു.
പുറായിൽ - മൂലത്ത് മണ്ണിൽ നിവാസികളുടെ ചിരകാല അഭിലാഷമാണ് ഇവിടെ ഒരു പാലം വരിക എന്നത്.
ഏറെ നാളത്തെ മുറവിളിക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി കിട്ടിയത്. പുറായിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തിക്കുന്ന കോളി ഇബ്രാഹിമിന്റെ നിതാന്ത പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇതിനുണ്ടായിരുന്നു.