പെരുവയൽ പള്ളിത്താഴം റോഡിന്റെ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളിത്താഴം ശാഖ കോൺഗ്രസ് കമ്മറ്റി ഒപ്പുശേഖരണം നടത്തി.
ഈ റൂട്ടിലൂടെ ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്നത് വളരെ ദുരിതമനുഭവിച്ചു കൊണ്ടാണ്. ഒട്ടനവധി വിദ്യാർഥികളും, ആംബുലൻസ് പോലോത്ത മറ്റു എമർജൻസി വാഹനങ്ങളും ഇതിലൂടെ നിരന്തരമായി കടന്നുപോയിക്കൊണ്ടിരിക്കുന്നു. റോഡിന്റെ പണി പകുതിയോളം ആയെങ്കിലും പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സി എം സദാശിവൻ, ഷംസു പള്ളിത്താഴം, ഇ കെ കാദർ, സാനു പള്ളിക്കടവ്, എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി