വെൽഫെയർ സൊസൈറ്റി സംഗമം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം : സംഗമം വെൽഫെയർ സൊസൈറ്റി കുന്ദമംഗലത്ത് "കോഴിയും കൂടും " പദ്ധതി പ്രഖ്യാപനവും കോഴി വളർത്തൽ പരിശീലനവും നടത്തി. സംഗമം പലിശ രഹിത അയൽക്കൂട്ട മെമ്പർമാർക്കാണ് പദ്ധതി പ്രഖ്യാപിച്ചത് . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് ഇ പി ഉമർ അധ്യക്ഷത വഹിച്ചു. കോഴി വളർത്തൽ ശാസ്ത്രീയ രൂപത്തിൽ എന്ന വിഷയത്തിൽ ട്രൈനർ മുസ്തഫ ആരാമ്പ്രം പരിശീലന ക്ലാസ് എടുത്തു. ജൈവപുരയിട കൃഷി, ജൂനിയർ അയൽക്കൂട്ടങ്ങൾ, സംഗമം മെഡി ഹെൽപ്പ്, പലിശരഹിത വായ്പാ പദ്ധതികൾ തുടങ്ങിയവ സൊസൈറ്റിയുടെ ഭാഗമായി നടക്കുന്നു. സി പി സുമയ്യ പദ്ധതി വിശദീകരണം നടത്തി. തൗഹീദ അൻവർ സ്വാഗതവും പി എം ഷരീഫുദീൻ നന്ദിയും പറഞ്ഞു.