Peruvayal News

Peruvayal News

കാന്തപുരം G L P സ്കൂൾ വാർഷികാഘോഷവും കലാകായിക പഠന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും

കാന്തപുരം G L P സ്കൂൾ വാർഷികാഘോഷവും കലാകായിക പഠന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും

കാന്തപുരം :കാന്തപുരം G L P സ്കൂൾ വാർഷികാഘോഷവും കലാകായിക പഠനപ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും നടത്തി .
അലൻ എ എസ്,ഗൗരിനന്ദ,അൻഹ പി കെ എന്നിവരെ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ആദരിച്ചു . അറബിക് സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉണ്ണികുളം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സക്കീന ,വാർഡ് മെമ്പർ എ പി രാഘവൻ ,കത്തിൽ അഹമ്മദ് എന്നിവർ ക്യാഷ് അവാർഡും സട്ടിഫിക്കറ്റും നൽകി ആദരിച്ചു .
ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ഉത്ഘാടനം ചെയ്തു.സ്കൂൾ HM ഗീതമ്മ ടീച്ചർ സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് അജിത് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു 
SMC ചെയർമാൻ രാജൻ മാണിക്കോത്ത് ,ഫസൽ വാരിസ് ,ഹുസൈൻ മാസ്റ്റർ ,നാസർ മേപ്പാട്ട് ,ജാബിദ് കെ ,സുൽഫീക്കർ ഇബ്രാഹിം എന്നിവർ  ആശംസകളറിയിച്ചു .
PTA വൈസ് പ്രസിഡന്റ് നവാസ് മേപ്പാട്ട് നന്ദി അറിയിച്ചു .

Don't Miss
© all rights reserved and made with by pkv24live