പെരുവയൽ
23-02-2020
Junior Chamber International എന്ന യുവജനങ്ങളുടെ ആഗോള സംഘടനയുടെ കുറ്റിക്കാട്ടൂർ മേഖലയിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു
സമൂഹത്തിൽ നാമോരോരുത്തരും എങ്ങനെയാണ് ഇടപെടേണ്ടത്, വ്യക്തിത്വ വികസനം, ബോധവൽക്കരണ ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നാമോരോരുത്തരുടെയും ജീവിതശൈലി എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങൾ നമുക്കും നമുക്ക് ചുറ്റുപാടുമുള്ളർക്ക് തനതായ രീതിയിൽ നടത്തി പോരുന്ന ഒരു സംഘടനയാണ്
ജെ സി ഐ.
കുറ്റിക്കാട്ടൂർ മേഖലാ
ജെ സി ഐ പ്രസിഡണ്ടായി ലുബ്ന റഹ്മാനെയും, ജനറൽ സെക്രട്ടറിയായി മുനവ്വറലി യെയും, ട്രഷററായി റിയാസ് VTH നെയും, നിസാമുദ്ദീൻ, റാസിക്, ഷാഹിന ടീച്ചർ എന്നിവരെ വൈസ് പ്രസിഡണ്ടായും, മുസമ്മിൽ എന്നിവരെ ജോയിൻ സെക്രട്ടറിയായും
തിരഞ്ഞെടുത്തു.