കട്ടിപ്പാറയിൽ കാരാട്ട് റസാഖ് MLA യുടെ നേതൃത്വത്തിൽ രാപ്പാർക്കൽ സമരത്തിന് തുടക്കമായി
കട്ടിപ്പാറ പൗരത്വ നിയമഭേദഗതി പിൻവലിക്കുക,ഭരണഘന സംരക്ഷിക്കുക"_ എന്ന ശീർഷകത്തിൽ എം എൽ എ കാരാട്ട് റസാഖിന്റെ നേതൃത്വത്തിൽ നടത്തുന്ന രാപ്പാർക്കൽ സമരത്തിന് തുടക്കമായി. ഇന്ന് വൈകുന്നേരം 4.30 ഓടുകൂടി ആരംഭിച്ച സമരം നാളെ 10.30 am വരെ നീണ്ടു നിൽക്കും. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം നിർവഹിച്ച സമരത്തിൽ കെ ലോഹ്യ, പ്രൊഫ അബ്‌ദുൽ വഹാബ്, ഭാസ്കരക്കുറുപ്പ്,ടി വി ബാലൻ,പി സി തോമസ് തുടങ്ങി രാഷ്ട്രീയ നേതാക്കൾ സംസാരിക്കും.