സംസ്ഥാനത്തെ മുഴുവൻ ബീവറേജ് ഔട്ട്‌ലെറ്റുക ളും ബാറുകളും അടച്ചിടുക
സോളിഡാരിറ്റി
കോഴിക്കോട്:
കേരളത്തിൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകൾ കേരളം കൊറോണ മുക്‌തമാകും വരെ അടച്ചിടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മുൻകരുതൽ നടപടികളാണ് കൊവിഡ് 19 തടയാനുള്ള മാർഗം എന്ന് വ്യക്തമായിട്ട് കൂടി ബാറുകളും ബിവറേജ് ഔട്ട്ലെറ്റ് കളും അടക്കാ തിരിക്കുന്നത് സർക്കാർ ഇക്കാര്യത്തിൽ കാണിക്കുന്ന വൻ വീഴ്ചയാണെന്ന് സോളിഡാരിറ്റി വിലയിരുത്തുന്നു.
ബാർ മുതലാളിമാരുടെ താൽപര്യത്തിന് വഴങ്ങിയാണ് മന്ത്രി ടിപി രാമകൃഷ്ണൻ ഇത്തരത്തിൽ അശ്രദ്ധമായ നടപടികൾ തുടരുന്നതെന്നും ,,
പൊതുജനാരോഗ്യം സംരക്ഷിക്കാൻ
അടിയന്തര ഉത്തരവിലൂടെ
മുഴുവൻ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകൾ
അടച്ചിടണമെന്ന്
ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ കെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.