പെരുവയലിൽ അഥിതി തൊഴിലാളികൾക്ക് 2 ടൺ അരി
പെരുവയൽ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ 2 കിലോ വീതം അരി വിതരണം ചെയ്തു. 1282 അതിഥി തൊഴിലാളികളാണ് ഗ്രാമപഞ്ചായത്തിലുള്ളത്.
ഇതിൽ 276 പേർ ഭക്ഷണ വസ്തുക്കളുടെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാചകത്തിന് സൗകര്യമില്ലാത്ത 13 പേർക്ക് കമ്യൂണിറ്റി കിച്ചൺ മുഖേന ഭക്ഷണം എത്തിക്കുന്നുണ്ട്. അവശേഷിക്കുന്ന 993 പേർക്കാണ് അരി എത്തിച്ചത്. ഇവർക്കാവശ്യമായ മറ്റ് ഭക്ഷണ വസ്തുക്കൾ കരാറുകാരുമായും കെട്ടിട ഉടമകളുമായും ബന്ധപ്പെട്ട് ഉറപ്പാക്കിയിട്ടുണ്ട്. ഇവ നിരീക്ഷിക്കുന്നതിന് വാർഡ് ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രവർത്തിക്കുന്നുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത വിതരണത്തിന് തുടക്കമിട്ടു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ ,അoഗങ്ങളായ എം. മനോഹരൻ , എ.എം. ആശിഖ് , പ്രസീത് കുമാർ ,അനീഷ് പാലാട്ട് എന്നിവരടങ്ങിയ സംഘം താമസസ്ഥലങ്ങളിൽ എത്തിച്ച് നൽകുകയായിരുന്നു.