മാവൂരിൽ മാർച്ച് 31 വരെ പള്ളികളിലെ നമസ്കാരത്തിന് നിയന്ത്രണം
മാവൂർ: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ഈ മാസം 31 വരെ മാവൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പള്ളികളിലും നമസ്കാരം നിർത്തിവെക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്തിെൻറ അധ്യക്ഷതയിൽ ചേർന്ന പള്ളി കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾക്ക് പുറമെ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, മെംബർ യു.എ. ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്, ഹെൽത്ത് സൂപ്പർ വൈസർ പി.പി. മുരളീധരൻ, മാവൂർ എസ്.ഐ വി. മുഹമ്മദ് അഷ്റഫ്, എ.എസ്.ഐ എ.പി. അബ്ബാസ്, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സി.എം. സിദ്ദീഖ് കുട്ടി, ജൂനിയർ സൂപ്രണ്ട് കെ.കെ. സാവിത്രി എന്നിവരും പങ്കെടുത്തു.