മാർച്ച് 8 ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാവൂർ പോലീസ് സ്റ്റേഷൻ വനിതകൾക്കായി സ്റ്റേഷൻ സന്ദർശനവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
പരിപാടിയുടെ സ്വാഗതം പ്രസംഗം നടത്തിയത് ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീമതി വിനീതയും അധ്യക്ഷ പദവി അലങ്കരിച്ചത് കേരളത്തിലെ ആദ്യ വനിത സബ്ബ് ഇൻസ്‌പെക്ടർ ബാച്ചിലെ അംഗമായ ശ്രീമതി അതുല്യയും പരിപാടി ഉദ്ഘാടനം ചെയ്‍തത് വാർഡ് മെമ്പർ ആയ മൈമൂന കടുക്കാഞ്ചേരി ആണ്.
പരിപാടിയിൽ മുഖ്യപ്രഭാഷണവും സ്ത്രീകൾക്ക് സ്‌ത്രീ സുരക്ഷ സംബന്ധിച്ചുള്ള നിയമത്തെപ്പറ്റിയുള്ള ക്ലാസ്സ് നടത്തിയത് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയ ശ്രീ അശോകൻ സർ ആണ്.
സ്റ്റേഷനിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെയും സംവിധാനത്തെയും കുറിച്ച് വിശദീകരിച്ചത് ശ്രീ മുഹമ്മദ് അഷ്‌റഫ്, സബ്ബ് ഇൻസ്‌പെക്ടർ ആണ്. ആശംസകൾ അറിയിച്ചത് റെസിഡൻസ് അംഗമായ റീന ശ്രീനിവാസനും പരിപാടിയിൽ സ്ത്രീകൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തത് മാവൂർ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് ആണ്. പരിപാടിയുടെ നന്ദി പറഞ്ഞത് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീമതി ബീന ആണ്. ചടങ്ങിൽ സ്റ്റേഷനിലെ അസിറ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ മാരായ ശ്രീ ബാബുരാജ് സർ, ശ്രീ അനിൽകുമാർ സർ എന്നിവർ സംബന്ധിച്ചു.