Peruvayal News

Peruvayal News

അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിന്റെ 87-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം നടത്തി.

പൂർവ വിദ്യാർത്ഥി സംഗമം

പെരുമണ്ണ: 
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിന്റെ 87-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം നടത്തി.സ്കൂളിലെ പൂർവ വിദ്യാർത്ഥിയും കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരനുമായ പ്രൊഫസർ കെ.ഇ.എൻ കുഞ്ഞഹമ്മദ്  ഉദ്ഘാടനം ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഗമങ്ങൾ അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു.പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂളിലെ പൂർവ അധ്യാപകരായ പി.പി ദാക്ഷായണി ടീച്ചർ, കെ.കെ രാഘവൻ മാസ്റ്റർ, കെ.വി നിർമല ടീച്ചർ എന്നിവരെ ആദരിച്ചു.സ്കൂൾ മാനേജർ ടി.എം ഷിറാസ്, സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ,ഗ്രാമപഞ്ചായത്ത് മെമ്പർ മുതുവന നളിനി, കെ.ഗോപാലകൃഷ്ണൻ, എം. രാമകൃഷ്ണൻ, ടി. സൈതുട്ടി സംസാരിച്ചു.പരിപാടിക്ക് പൂർവ വിദ്യാർത്ഥി സംഘടനാ സിക്രട്ടറി കെ.കെ ഷമീർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live