പെരിങ്ങൊളം ഹയർ സെക്കൻഡറിയിൽ കളക്ടേഴ്‌സ് അറ്റ് സ്കൂൾ ഉത്ഘാടനം ചെയ്തു .
കേരള സർക്കാരിന് കീഴിലുള്ള ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഹരിത കേരളം പരിപാടിയുടെ ഭാഗമായി കളക്ടേഴ്‌സ് അറ്റ് സ്കൂളിന്റെ പെരുവയൽ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി .ശാന്ത നിർവഹിച്ചു .പെരിങ്ങൊളം മിൽമ ഫാക്ടറി സ്കൂളിനു വേണ്ടി ആധുനിക രീതിയിൽ നാലു വൈസ്റ്റ് ബിൻ സ്പോൺസർ ചെയ്തു .
പി ടി എ പ്രസിഡന്റ് ആർ വി ജാഫർ അധ്യക്ഷം വഹിച്ചു .ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കുമാരി ഫെമി ടോം മുഖ്യാഥിതി ആയിരുന്നു .മിൽമ അസിസ്റ്റന്റ് മാനേജർ ചന്ദ്രലാൽ മുഖ്യ പ്രഭാഷണം നടത്തി .ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ശറഫുദ്ധീൻ ,പ്രിൻസിപ്പാൾ പി അജിത ,ഹെഡ്മാസ്റ്റർ കെ കെ മധുകുമാർ ,ഹരിത കേരള മിഷൻ ആർ പി രാജേഷ് ,ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർ പി .സുരേഷ് ബാബു ,വി .അഷ്‌റഫ് ,പുഷ്പലത ,സ്റ്റാഫ് സെക്രട്ടറി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു .
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളെ പറ്റി വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം .