കൊറോണ പ്രതിരോധ വാഹന പ്രചാരണം
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണം സംഘടിപ്പിച്ചു. മുഖാവരണ ധാരണത്തിന്റേയും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും സാമൂഹ്യ ബന്ധങ്ങളിൽ *സുരക്ഷിത അകലം പാലിക്കേണ്ടതിന്റേയും പ്രാധാന്യം സാമാന്യ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ മുന്നോട്ടുവച്ച മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ പ്രാധ്യാന്യത്തെക്കുറിച്ചും പ്രചാരണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി, മണ്ഡലം പ്രസിഡണ്ട് എസ് എൻ ആനന്ദൻ,മണ്ഡലം ഭാരവാഹികളായ ജംഷീർ ചുങ്കം, ഷാജു തച്ചിലോട്ട്, എം ഉണ്ണികൃഷ്ണൻ , വിനോദ് മേക്കോത്ത്, സൗദ ബീഗം, ബാദുഷ പി എം എന്നിവർ നേതൃത്വം നൽകി.