യുവമൈത്രി ആർട്സ് ഏൻറ് സ്പോർട്സ് ക്ലബിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോക വനിതാ ദിനത്തിൽ സത്രീകൾക്ക് വേണ്ടി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി,
പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് YV ശാന്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ഡോ: ശ്രുതി വിജയൻ സ്വാഗതം ആശംസിച്ചു,
ക്ലബ് രക്ഷാധികാരിയും ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ MP ബിജു അദ്ധ്യക്ഷം വഹിച്ചു ചടങ്ങിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ PK ഷറഫുദ്ദീൻ, പത്താം വാർഡ് മെമ്പർ CT സുകുമാരൻ, പെരുവയൽ ആയുർവേദ ഡിസ്പൻസറി സീനിയർ മെഡിക്കൽ ഓഫീസർ Dr. പ്രഷീല, സേവാ സമിതി പെരുവയൽ ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, ക്ലബ് പ്രസിഡൻറും ഓർഗനൈസിംഗ് കമ്മറ്റി ജനറൽ കൺവീനറുമായ നിഷാന്ത് MP ചടങ്ങിന് നന്ദി രേഖപെടുത്തി.