ഡേ നൈറ്റ് ക്യാമ്പിന് തുടക്കമായി
മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എക്സലൻസ് 2020 പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഡേ നൈറ്റ് ക്യാമ്പിന് തുടക്കമായി. 122 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ സുരേഷ് അദ്യക്ഷത വഹിച്ചു. കൺവീനർ എൻ.കെ. ബൈജു പദ്ധതി വിശദീകരിച്ചു. മണി മേച്ചേരിക്കുന്ന്, ബാബു കെ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ടി എം ശൈലജാ ദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ടി കുഞ്ഞിമൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു.