കോൺഗ്രസ്സ് സേവാദൾ ഒളവണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളവണ്ണ ജങ്ഷനിൽ ഹാന്റ് വാഷ് യൂണിറ്റ് സ്ഥാപിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ച ക്ലീൻ ഹാൻഡ്സ് ചലഞ്ചിന്റെ ഭാഗമായി സ്ഥാപിച്ച യൂണിറ്റ് സേവാദൾ ദുരന്ത നിവാരണ സേന കോ-ഓഡിനേറ്റർ മഠത്തിൽ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ നാണിയാട്ട് പരീക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി, വിനോദ് മേക്കോത്ത്, ജംഷീർ ചുങ്കം, ഫൈസൽ പൂക്കാട്ട്, റഫ്സൽ കൈമ്പാലം, ഷബ്നാസ് കയറ്റിയിൽ എന്നിവർ സംസാരിച്ചു.