ചെറൂപ്പഹെൽത്ത് സെന്ററിൽ കൈകഴുകാൻ സൗകര്യം ഒരുക്കി മുദ്ര ചെറുപ്പ
" കൊറോണ കണ്ണികളറുക്കാം.....
പ്രതിരോധം തീർക്കാം... "
കോവിഡ് - 19' പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാറും, മാവൂർ ഗ്രാമപഞ്ചായത്തും മുന്നോട്ട് വെച്ച Break The Chain ക്യാമ്പയിനിൽ "മുദ്ര"ചെറൂപ്പയും പങ്കാളികളായി. വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടും, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചുകൊണ്ടും കൊറോണയെ തുരത്താനായി വിപുലമായ സൗകര്യമാണ് ഒരുക്കിയത്.ദിവസേന നൂറു കണക്കിന് ആളുകൾ വരുന്ന ചെറൂപ്പഹെൽത്ത് സെന്ററിലെ രോഗികൾക്കും, ആശ്രിതർക്കും വേണ്ടിയാണ് കൈ കഴുകാൻ ആവശ്യമായ സൗകര്യങ്ങൾ "മുദ്ര" - ചെറൂപ്പയുടെ നേതൃത്തിൽ ഒരുക്കിയത്. ചെറൂപ്പഹെൽത്ത് സെന്ററിലെ സർജൻ Dr ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. Hi മജീദ് ,HS മുരളി ,L Hi സ്വരസതി ,Jhi ആരിഫ് എന്നിവർ സന്നിതരായി
സൗകര്യം ഒരുക്കുന്നതിന് വാർഡ് മെമ്പറും മുദ്ര ചെറുപ്പയുടെ പ്രസിഡണ്ടുമായ യു എ ഗഫുർ സെക്രട്ടറി സന്ദീപ് ,രഞ്ജിത്ത് ,കളരിക്കൽ സത്യൻ എന്നിവർ നേതൃത്തം നൽകി