കൊറോണയെ തടയാൻ സാനിറ്റൈസർ നിർമിച്ചു നൽകി ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ
വടകര: പടർന്നു പിടിക്കുന്ന കോറോണ വൈറസിനെ പ്രതിരോധിക്കാൻ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്യത്തിൽ ഹാൻഡ് സാനിറ്റൈസർ നിർമിച് കെ.എസ്ഇബി ഓഫീസ്, ബാങ്ക്, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പ്രദേശവാസികൾക്കുo സൗജന്യമായി ഹാൻഡ്സാനിറ്റൈസർ നിർമിച്ചു വിതരണം ചെയ്തു .സ്ക്കൂൾ പി.ടി.എ പ്രസിഡന്റ എഫ്.എം മുനീർ, ഹെഡ്മാസ്റ്റർ പി.ഹരിദാസ് ,കെ.അമൃത, എൻ.പി സഫീർ, ഫസീൽ മാമ്പയിൽ, മിഥുൻ,മൊയ്തു. പി.കെ, മുഹമ്മദ് സലീം തുടങ്ങിയവർ നേതൃത്യം നൽകി.