ഒളവണ്ണ,
ജോലി ആവശ്യാർത്ഥം കാസർഗോഡ് ആയിരുന്ന ആളുകൾ തിരിച്ചു വന്ന് വാടകക്ക് താമസിക്കുന്ന ഈസ്റ്റ് കമ്പിളിപ്പറമ്പിലെ വീട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസും സന്ദർശിച്ച് വിവരശേഖരണം നടത്തി
ഇവർ പുറത്തിറങ്ങിയതായും നാഗത്തും പാടത്തെ ഹോട്ടലിൽ നിന്ന് ചായ കുടിച്ചതായും അറിയാൻ സാധിച്ചതിനെ തുടർന്ന് ഹോട്ടൽ അടയ്ക്കാൻ ഹെൽത്ത് അധികൃതർ നിർദ്ദേശിച്ചു.
ഇവരെ വീട്ടിൽ സന്ദർശിച്ച് സമ്പർക്കം പുലർത്തിയവരുടെ പേരുവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.