തിരക്കൊഴിഞ്ഞ് മാവൂർ അങ്ങാടി.
മാവൂർ.നാരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ് മാവൂർ അങ്ങാടി.
രാവിലെ മസാലക്കടകളിലും മത്സ്യ മാംസ മാർക്കറ്റുകളിലും തിരക്ക് അനുഭവപ്പെട്ടെങ്കിലും പന്ത്രണ്ട് മണിയോടെ അങ്ങാടി വിജനമായി. 98 ശതമാനം ബസ്സുകളും സർവ്വീസ് നിർത്തിവെച്ചു. ജ്വല്ലറികളും ടെക്സ്റ്റയിൽസുകളും അടഞ്ഞുകിടന്നു.
എ ടി എമ്മുകളിൽ പണമില്ലാത്തത് കാരണം ബാങ്കുകളിൽ തിരക്കനുഭവപ്പെട്ടു. പള്ളികളിൽ നിസ്ക്കാരത്തിന് വിലക്കുള്ളതിനാൽ പലരും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല. പോലീസിന്റെ ശക്തമായ പെട്രോളിംഗും ജനം വീട്ടിൽ തന്നെയിരിക്കാൻ കാരണമായി. കഴിഞ്ഞ ദിവസം മാവൂർ, പാറമ്മൽ, കൽപ്പള്ളി, തെങ്ങിലക്കടവ്, ചെറൂപ്പ എന്നിവടങ്ങളിൽ കൂട്ടം കൂടിയിരുന്ന പലർക്കും പോലീസിന്റെ അടിയേൽക്കേണ്ടി വന്നു.പല വാഹനങ്ങളും കസ്റ്റടിയിലെടുത്തിരുന്നു.
എന്നാൽ കഴിഞ്ഞ 28 വർഷത്തിലാദ്യമായി ഇന്നലെ അടഞ്ഞു കിടന്ന മാവൂർ പാറമ്മൽ അങ്ങാടിയിലെ എല്ലാ കടകളും ഇന്ന് തുറന്നു പ്രവർത്തിച്ചു.