കുന്നമംഗലം : ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള ഭരണകൂട നീക്കം ആപൽക്കരം . വംശഹത്യയുടെ നേർകാഴ്ച പുറം ലോകത്തെ അറിയിച്ചതിന് മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഭരണ കൂടം നടത്തിയ നീക്കം ആപൽക്കരമാണെന്നും, ഇത്തരം നീക്കത്തിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം ഭരണഘടന സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടു് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .മണ്ഡലം ജന: സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ. മൂസ മൗലവി ( ചെയർമാൻ), ഇ.പി. അൻവർ സാദത്ത്, സൈനുദ്ധീൻ നിസാമി, മുഹമ്മദ് റാഫി, എൻ.പി. ഹംസ മാസ്റ്റർ, എ.ടി. ബഷീർ (വൈസ് ചെയർമാൻമാർ), അബൂബക്കർ ഫൈസി മലയമ്മ (ജനറൽ കൺവീനർ), ടി.പി. ഷാഹുൽ ഹമീദ്, എം. ഷംസുദ്ദീൻ, ഒ.പി. അഷ്‌റഫ് (കൺവീനർമാർ), പി.കെ. മരക്കാർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ഇ.പി. അൻവർ സാദത്ത്, ഒ.പി. അഷ്‌റഫ്, സൈനുദ്ധീൻ നിസാമി, കെ.മുഹമ്മദ്, മൂസക്കോയ പരപ്പിൽ, ഡോ. അബ്ദുറഹ്മാൻ, എ.ടി.ബഷീർ, ഇ.എം.കോയ ഹാജി,അബൂബക്കർ ഫൈസി, കെ.പി.കോയ, എം.പി.മജീദ് "വി.പി. മുഹമ്മദ്, മാസ്റ്റർ, എം.കെ.സഫീർ,എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.