പി കെ അബ്ദുൽ നാസർസാറിന് യാത്രയയപ്പ് നൽകി.
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം HSSൽ നീണ്ട മുപ്പത് വർഷത്തോളം അദ്ധ്യാപകനായ പി കെ അബ്ദുൽ നാസർ സാറിന് സ്കൂൾ സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.
സ്വാഗതം സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി കെ ഫൈസൽ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, എ കെ അഷ്റഫ്, റോഷൻ മാസ്റ്റർ, നൂറുദ്ധീൻ മാസ്റ്റർ, ഫജീന കെ പി സാജിത്,തുടങ്ങി അദ്ധ്യാപകർ ആശംസകൾ അർപ്പിച്ചു.