പാറമ്മൽ അങ്ങാടിയും നിശ്ചലമായി
മാവൂർ.പാറമ്മൽ അങ്ങാടി ഇന്ന് വിജനമാണ്.
കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തിനിടയിൽ ആദ്യമായാണ് ഇവിടെ കടകൾ അടഞ്ഞുകിടക്കുന്നത്. ഹർത്താലായാലും പൊതുപണിമുടക്കായാലും ഇവിടുത്തെ കച്ചവടക്കാരും നാട്ടുകാരും അതുമായി സഹകരിക്കാറില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കാരും അതിനെ ചോദ്യം ചെയ്യാറുമില്ല.
ഹർത്താൽ ദിവസങ്ങളിൽ ദൂരെ ദിക്കിൽ നിന്നും ധാരാളം ആളുകൾ ഇവിടെ പലചരക്ക് സാധനങ്ങളും ഇറച്ചിയും മറ്റും വാങ്ങാനായി വരാറുണ്ട്. ഇന്നലെ അർദ്ധരാത്രി വരെ തുറന്ന കടകൾ ഇനി നാളയെ തുറന്നു പ്രവർത്തിക്കൂ.
ജനങ്ങളുടെ ആഗ്രത്തിനൊപ്പമുള്ള ഈ നാട് ലോകത്തിന് തന്നെ ഭീഷണിയായ കൊറോണയെന്ന മഹാമാരിയെ തുരത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധിയിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഈ നാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.