ഡൽഹിയിൽ സംഘ പരിവാർ അഴിച്ചുവിട്ട കലാപത്തിനെതിരെ കൽപ്പള്ളി മേഖല പൗരത്വ സംരക്ഷണ സമിതി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ജാതി മത കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രദേശത്തെ മുഴുവൻ ആളുകളും കൽപ്പള്ളി അങ്ങാടി മുതൽ പാറമ്മൽ അങ്ങാടി വരെ റാലിയിൽ അണിനിരന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി , അഷ്റഫ് റഹ്മാനി, അസീസ് സഖാഫി, ചെയർമാൻ എടവലത്ത് രാധാകൃഷണൻ, കൺവീനർ എം.ടി സലീം, കെ. പോക്കുട്ടി ഹാജി, വായോളി അഹമ്മദ് കുട്ടി ഹാജി, കെ.വി അഹമ്മദ് കുട്ടി ഹാജി, തോട്ടത്തിൽ അബ്ദൂറഹിമാൻ ഹാജി, വേലാട്ടിൽ അബ്ദുറഹിമാൻ ഹാജി എന്നിവർ നേതൃത്വം നൽകി.