വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്തിനു പുതിയ നേതൃത്വം
കുറ്റിക്കാട്ടൂർ : വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്തിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കാട്ടൂർ ഹിറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ടി പി ഷാഹുൽ ഹമീദ് (പ്രെസിഡന്റ്), അഷ്റഫ് വെള്ളിപറമ്പ് (സെക്രട്ടറി), ടി ടി മുൻഷിർ (ജോയിന്റ് സെക്രട്ടറി), ബുഷ്റ അനീസ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം പി എ ശരീഫുദ്ധീൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.