കോഴിക്കോട്:
06-03-2020
സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്നവർക്കും രോഗങ്ങൾ മാത്രം കൂട്ടിനുള്ളവർക്കും സ്വാന്തനമാണ് എം.ഇ.എസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജിയുമായ ബഹുമാനപ്പെട്ട എ.വി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. എം. ഇ. എസ്. കോഴിക്കോട് താലൂക്ക് കമ്മിറ്റി ചേവായൂർ ഗവ: ലെപ്രസി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ദുരിതമനുഭവിക്കുന്ന ഇത്തരം രോഗികൾക്ക് നിരവധി നിയമങ്ങളും നിയമ സഹായങ്ങളും ഇന്ന് ലഭ്യമാണെന്ന് അദ്ധേഹം പറഞ്ഞു. എം. ഇ.എസ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ഹാഷിം കടാക്കലകം അദ്ധ്യക്ഷത വഹിച്ചു. ലെപ്രസി പുവ്വർ ഹോമിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം എം. ഇ. എസ് ജില്ലാ ട്രഷറർ കെ വി . സലീം നിർവ്വഹിച്ചു. ലെപ്രസി ഹോസ്പിറ്റൽ സെക്രട്ടറി ജസ്റ്റിൻ ആൻറണി, നഴ്സിംഗ് സുപ്രണ്ട് റോസമ്മ ജോസഫ്, അഡ്വ. ശ്രീജിത്ത്, നാസർ പാലങ്ങാട്, കോയട്ടി മാളിയേക്കൽ, വി. ഹാഷിം എന്നിവർ സംസാരിച്ചു. എം.ഇ.എസ്. താലൂക്ക് സെക്രട്ടറി അഡ്വ.ഷമീം പക്സാൻ സ്വാഗതവും ട്രഷറർ സാജിദ് തോപ്പിൽ നന്ദിയും പറഞ്ഞു. ലെപ്രസി പുവ്വർ ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
എന്ന്
അഡ്വ. ഷമീം പക്സാൻ
സെക്രട്ടറി
എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി