സ്നേഹം സംഗമം
ജില്ലാ ജയിൽ
06-03-2020
കോഴിക്കോട്: തെറ്റിൽ നിന്നും ശരിയിലേക്കുള്ള ദൂരം വളരെ അകലെയല്ലാത്തതിനാൽ തടവുകാരുടെ തെറ്റ് തിരുത്തി ശരിയിലേക്ക് നയിക്കുവാനുള്ള നിരവധി പദ്ധതികൾ കേരളത്തിലെ ജയിലുകളിൽ നടപ്പിലാക്കി വരുന്നുണ്ടെന്ന് ജയിൽ വിഭാഗം ഉത്തരമേഖല ഡി.ഐ.ജി. എം. കെ. വിനോദ് കുമാർ പറഞ്ഞു.
എം. ഇ. എസ്. കോഴിക്കോട് താലൂക്ക് കമ്മിറ്റി ജില്ലാ ജയിലിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.ഇ.എസി ന്റെ സേവന പ്രവർത്തനങ്ങളെ മാനിക്കപെടേണ്ടതാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. എം. ഇ. എസ്. കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ഹാഷിം കടാക്കലകം അദ്ധ്യക്ഷനായിരുന്നു. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുവാൻ ജയിൽ ജീവിതം കൊണ്ട് സാധ്യമാവണമെന്നും അത്തരം തിരുത്തപെടലുകൾക്ക് വേദിയൊരുക്കുന്ന ജയിൽ ഉദ്യോസ്ഥർ അഭിനന്ദനമർഹിക്കുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നുഅദ്ധേഹം. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം കെ വിനോദ് കുമാർ, ജില്ലാ ജയിൽ സുപ്രണ്ട് വി.ജയകുമാർ, സ്പെഷ്യൽ സബ് ജയിൽ അസിസ്റ്റന്റ് സുപ്രണ്ടും രാഷ്ട്രപതി മെഡൽ ജേതാവുകൂടിയായ ഇ. കൃഷ്ണദാസ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. റീജിയണൽ ജയിൽ വെൽഫയർ ഓഫീസർ മുകേഷ് കെ.വി, K.J.S.O.A കണ്ണൂർ മേഖല പ്രസിഡണ്ട് പ്രജിത്ത് പി.വി. എം.ഇ.എസ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി.പി.
അബ്ദുറഹിമാൻ, എം.ഇ. എസ്. ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ്, ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ്, ജില്ലാ ട്രഷറർ കെ.വി.സലീം എം.ഇ എസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ പട്ടാമ്പി , ജില്ലാ ജയിൽ വെൽഫയർ ഓഫീസർ രാജേഷ് കുമാർ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എം.ഇ.എസ്. താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും ജില്ലാ ജയിൽ ഡെപ്യൂട്ടി സുപ്രണ്ട് ഒ.എം രതൂൺ നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.
അലി അക്ബർ വെസ്റ്റ്ഹിൽ, എം.ഇ.എസ്. താലൂക്ക് സഹഭാരവാഹികളായ സാജിദ് തോപ്പിൽ, വി.ഹാഷിം, കോയട്ടി മാളിയേക്കൽ, പി.വി. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി
എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി