പെരുവയലിൽ കമ്യൂണിറ്റി കിച്ചൺ
പെരുവയൽ ഗ്രാമപഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ഗ്രാമശ്രീ യൂണിറ്റിലാണ് കിച്ചൺ തുടങ്ങിയത്. 22 വ്യക്തികൾക്കാണ് ഭക്ഷണം നൽകിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി, മെമ്പർമാരായ ടി.എം. ചന്ദ്രശേഖരൻ , എ.എം. ആശിഖ് , എം.മനോഹരൻ ,സി.പി.സൈറാബി, സി.ഡി.എസ് ചെയർപേഴ്സൺ എ.പി. റീന സംബന്ധിച്ചു.
256 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.