കോവിഡ് പ്രതിരോധം
മെഡിക്കൽ കോളേജിന് സഹായിയുടെ കൈത്താങ്ങ്
കോഴിക്കോട്:. കോവിഡ് മഹമാരിയെ പ്രതിരോധിക്കുന്നതി ൽ മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ സഹായവുമായി സഹായി വാദിസലാം നേതാക്കളെത്തിയത് ആശ്വാസമായി. കോവിഡ് 19 പ്രതിരോധ ഉത്പന്നങ്ങളായ മാസ്‌ക്, സാനിടൈസർ, മറ്റു ക്ലീനിംഗ് സാമഗ്രികൾ എന്നിവ സഹായി വാദിസലാം ജനറൽ സെക്രട്ടറി കെ.എ നാസർ ചെറുവാടി മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ.കെ ജി സജിത്കുമാറിന് കൈമാറി . മെഡിസിൻ വിഭാഗം അസി.പ്രൊഫസർ ഡോ. ഡാനിഷ്, സഹായി എ. ഒ എൻ.കെ ശംസുദ്ധീൻ, വളണ്ടിയർ ചെയർമാൻ ലത്തീഫ് വെള്ളിപറമ്പ, സെക്രട്ടറി സുബൈർ ഉമ്മളത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.