വനിതാ ദിനം ആചരിച്ചു .
മാവൂർ: ക്രസന്റ് പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാവൂർ സാന്ത്വനം പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി ആചരിച്ചു.
സ്കൂൾ മാനേജർ എം പി അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു, സ്ത്രീകൾ സമൂഹത്തിൽ ആദരിക്കപ്പെടേണ്ട വരാണന്നും സമൂഹത്തിലെ സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ചും സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി മിനി അധ്യക്ഷതവഹിച്ചു. അബ്ദുൽകരീം, മൈമൂന കടുക്കാഞ്ചേരി, ഉസ്മാൻ ,അലി ഓനാക്കിൽ ,വിധു ,ശബ്ന, ബിസ്സി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു.