കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കൺവൻഷൻ ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ആയി സി. അബ്ദുറഹ്മാൻ (പ്രെസിഡന്റ്), പി.കെ. ബിന്ദു ( വൈസ് പ്രസിഡന്റ്), സലീം മേലേടത്ത് (സെക്രട്ടറി), പി.എം. ശരീഫുദ്ധീൻ (ജോയിന്റ് സെക്രട്ടറി), ഇൻസാഫ് പതിമംഗലം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ചന്ദ്രൻ കല്ലുരുട്ടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്, സി.പി. സുമയ്യ, തൗഹീദ അൻവർ, എസ്.പി. മധുസൂദനൻ നായർ, എം. അനീസ് എന്നിവർ സംസാരിച്ചു.