ഇന്ധന നികുതി വര്‍ധന: കേന്ദ്രസര്‍ക്കാരിന്റേത് ജനദ്രോഹ നടപടിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കുറ്റിക്കാട്ടൂർ: ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഏറ്റവും താണനിലയിലേക്ക് കൂപ്പുകുത്തിയ സന്ദര്‍ഭത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നുരൂപ വീതം വര്‍ധിപ്പിച്ചത് പൊറുക്കാനാവാത്ത ജനദ്രോഹനടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊറോണയും കേന്ദ്രസര്‍ക്കാര്‍തന്നെ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേലുള്ള ഇരുട്ടടിയാണ് ഈ നടപടി. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വിലനിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് പതിച്ചുനല്‍കിയതിനാല്‍ നിലവില്‍ ലോകവിപണിയിലെ വിലയിടിവുമൂലമുള്ള വിലക്കുറവ് രാജ്യത്തുണ്ടായിട്ടില്ല. ഇതിലൂടെ പെട്രോളിയം ലോബിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, ട്രഷറർ ബുഷ്റ അനീസ്, മുസ്‌ലിഹ് പെരിങ്ങൊളം, എന്നിവർ സംസാരിച്ചു.
Muslih
Media secratary
9526657757